ആലപ്പുഴ: ബാര്‍ കോഴ അഴിമതിയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 27ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ മുഴുവന്‍ വ്യാപാരി സമൂഹവും ബഹുജനങ്ങളും സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അഭ്യര്‍ത്ഥിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് സ്വകാര്യ വാഹനങ്ങളെയും അര്‍ത്തുങ്കല്‍ പള്ളി തീര്‍ത്ഥാടകരെയും തൈക്കാട്ടുശേരി ഉത്സവത്തെയും ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: