പൂച്ചാക്കല്‍: തൈക്കാട്ടുശേരി പുന്നക്കീഴില്‍ ഭഗവതി ക്ഷേത്രത്തിലെ രേവതി വലിയവിളക്ക് ഉത്സവം ജനുവരി 25ന്. രാവിലെ എട്ടിന് പുന്നകീഴില്‍ അമ്മയുടെ തിടമ്പേറ്റുന്ന ഗജോത്തമന് പാമ്പാടി സുന്ദരന്‍ തൈക്കാതൃക്കയില്‍ ക്ഷേത്രത്തില്‍ നിന്ന് വരവേല്‍പ്പ്, ഒന്‍പതിന് തിരുമറയൂര്‍ ഗിരിജന്‍ മാരാരും സംഘത്തിന്റെ നേതൃത്വത്തില്‍ 75 കലാകാരന്മാര് അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12.30ന് നമോസേവകരുടെ നേതൃത്വത്തില്‍ ഗജപൂജയും ആനയൂട്ടും, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, കുടമാറ്റം, രാത്രി 9.30ന് ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്റെ വയലിന് ഫ്യൂഷന്‍, ഒന്നിന് വലിയ വിളക്ക്, തേരോഴി രാമക്കുറുപ്പിന്റെ പ്രത്യേക പാണ്ടിമേളം.
26ന് അശ്വതി ആറാട്ട് മഹോത്സവം. രാവിലെ ഒമ്പതിന് ആറാട്ടിനെഴുന്നള്ളിപ്പ്, 10ന് കലാമണ്ഡലം അമ്പലപ്പുഴ ശിവദേവിന്റെ ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് 12ന് ആറാട്ട് വരവ്, താലപ്പൊലി, 1.30ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറിന് വലിവിളക്ക് വഴിപാട്, 10ന് സംഗീതസദസ്, ഒന്നിന് വിളക്ക്, കൂടിഎഴുന്നള്ളത്ത്. 27ന് രാവിലെ ഏഴിന് മകരഭരണി ദര്‍ശനം, 7.30ന് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: