ആലപ്പുഴ: സംസ്ഥാനത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ ഫെലോഷിപ് ഓഫ് റീനല്‍ ട്രാന്സ്പ്ലാന്റ്സിലെ ജില്ലാ സമ്മേളനം ജനുവരി 24ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ മുല്ലയ്ക്കല് ഗുരുവിനായകര് കോവില്‍ ഹാളില്‍ നടക്കുമെന്ന് ഫോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ കൊട്ടുകുട്ടിയും ജില്ലാ പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലും അറിയിച്ചു. വൃക്ക മാറ്റിവച്ചവര്‍ക്ക് സൗജന്യ മരുന്ന് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം സമ്മേളന സ്ഥലത്ത് പൂരിപ്പിച്ച് നല്‍കണം. ഫോണ്‍: 9544493012, 9446616650.
പ്രതികരിക്കാൻ ഇവിടെ എഴുതുക: