ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രത്തില്‍ തന്റെതായ ഇടം കണ്ടെത്തിയെന്നും എന്നാല്‍ പ്രതിപക്ഷം ഇതംഗീകരിക്കുന്നില്ലായെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തന്റെ പുതിയ പുസ്തകമായ ‘ഇന്ത്യ ശാസ്ത്ര’ യെക്കുറിച്ച് സംസാരിക്കുകയായിരുന്നു തരൂര്‍. മോദി രാഷ്ട്രീയത്തെ വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ നിന്ന് മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. നേരത്തെ മോദിയെ പ്രശംസിച്ചതിന്റെപേരില് കോണ്‍ഗ്രസ് നേതൃത്വം തരൂരിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: