കൊച്ചി: പുതിയ റേഷന്‍കാര്‍ഡിന്റെ അപേക്ഷാഫോമില്‍ മറ്റുമതവിഭാഗങ്ങളുടെ ആത്മീയവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ നൂറുകണക്കിന് ആശ്രമങ്ങളുടെയും മഠങ്ങളുടെയും അധിപതിമാരും ഹിന്ദു ആചാര്യന്മാരുമായ ആയിരക്കണക്കിന് സന്യാസിശ്രേഷ്ഠരെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് പ്രസ്താവിച്ചു.
ഹൈന്ദവവിഭാഗത്തോട് കാണിക്കുന്ന ഇത്തരത്തിലുള്ള അനീതിയും അവഗണനയും ഉടന്‍ അവസാനിപ്പിക്കണമെന്നും അപേക്ഷാഫോമില്‍ എത്രയും വേഗം സന്യാസിശ്രേഷ്ഠരെ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: