കോട്ടയം: കേരളാ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കോട്ടയത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കന്നുകാലികള്‍ക്ക് കൃത്രിമബീജധാനം നടത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 2559 സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഉണ്ട്. മൃഗാശുപത്രികളിലും ഉപകേന്ദ്രങ്ങളിലുമായി 3009 ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍തലത്തില്‍ ഇത്രയും വിപുലമായ സംവിധാനം ഉള്ളപ്പോള്‍ കൃത്രിമബീജധാനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അനുചിതമാണ്. സര്‍ക്കാര്‍ ഇതില്‍നിന്നും പിന്തിരിയണം. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും മനുഷ്യരിലേക്ക് പകാരാതിരിക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുക, ഗോരക്ഷാ പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ സംസ്ഥാന സമ്മേളനം മുന്നോട്ടു വയ്ക്കുന്നു.
സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 2ന് ചേരുന്ന പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് സി.കെ. ജയരാജന്, ജനറല്‍ സെക്രട്ടറി സതീഷ് അല്‍ഫോണ്‍സ്, വൈസ് പ്രസിഡന്റ് സുധികോട്ടൂര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: