ന്യൂദല്‍ഹി: രാജ്യം നാളെ പദ്മപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ ഊഹാപോഹങ്ങളുമായി മാധ്യമങ്ങള്‍ രംഗത്തെത്തി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ, ആത്മീയ നേതാക്കളുടേയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടേയും പേരുകള്‍ പദ്മപുരസ്ക്കാര പട്ടികയിലുണ്ടെന്ന വാര്‍ത്തകള്‍ ഇന്നലെ രാവിലെ മുതല്‍ പ്രചരിക്കുകയായിരുന്നു.
എന്നാല്‍ മാധ്യമവാര്‍ത്തകളെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഇതുവരെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പദ്മപുരസ്ക്കാരങ്ങള്‍ റിപ്പബ്ലിക്ദിനത്തിനു തലേദിവസം വൈകുന്നേരം മാത്രമാണ് പ്രഖ്യാപിക്കുക. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പേരുകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. മന്ത്രാലയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ആത്മീയനേതാവ് ബാബാ രാംദേവ്,നടന്മാരായ അമിതാഭ് ബച്ചന്,രജനീകാന്ത്,ദിലീപ്കുമാര്,ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ.അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, ഗുസ്തിതാരം സുശീല്‍ കുമാര്‍, മാധ്യമപ്രവര്ത്തകന് രജത് ശര്‍മ്മ, സ്വപന്‍ദാസ് ഗുപ്ത, മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, കെ.കെ വേണുഗോപാല്‍ എന്നിവരടക്കം 148 പേരുടെ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന വാര്‍ത്തകളാണ് ഇന്നലെ പ്രചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: