പെണ്‍ഭ്രൂണഹത്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തിരിക്കുന്ന സമീപനം അത്യന്തം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ കുട്ടികളിലെ ആണ്‍പെണ്‍ അനുപാതം 2011 ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 978 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. 1971 ല്‍ ഇത് 1000:964 ആയിരുന്നു. 1980 നും 2010 നും ഇടയില്‍ 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ ഭാരതത്തില്‍ നടന്നതായാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നത് ഹരിയാനയിലും പിന്നെ കേരളത്തിലുമാണ്. പെണ്‍കുട്ടികളെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അവര്‍ക്കായി സുകന്യസമൃദ്ധി അക്കൗണ്ട് ഉള്‍പ്പെടെ നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ബേഠി ബച്ചാവോ ബേഠി പഠാവോ (പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ) എന്ന മുദ്രാവാക്യമാണ് നരേന്ദ്രമോദി ഉയര്‍ത്തിയിരിക്കുന്നത്.
സ്ത്രീ പുരുഷാനുപാതത്തിലെ കുറവ് ജീവശാസ്ത്രപരമായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ അസുഖമാണെന്നും അദ്ദേഹം പറയുകയുണ്ടായി. പെണ്‍ഭ്രൂണഹത്യയ്ക്ക് പ്രധാന കാരണം പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ വേണ്ടിവരുന്ന ഭീമമായ സ്ത്രീധനവും സ്വര്‍ണവുമാണ്. എത്ര വിദ്യാഭ്യാസം നേടിയ, ജോലിയുള്ള പെണ്‍കുട്ടിയായാലും സ്ത്രീധനത്തില്‍നിന്ന് മോചനമില്ല. സ്ത്രീധനം കുറച്ച് വിവാഹം കഴിക്കാന്‍ പുരുഷന്മാര് തയ്യാറായാല്‍ അമ്മായിയമ്മമാര് മരുമകളെ മണ്ണെണ്ണ ഒഴിച്ചും ഗ്യാസ് തുറന്നുവിട്ടും കൊല്ലുന്നതും പതിവാണ്.
ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാന്‍ ഭ്രൂണ പരിശോധന നടത്തിയും പെണ്‍ഭ്രൂണഹത്യ നടത്തുന്നു. ഈ പരിശോധന നിയമവിധേയമല്ലെങ്കിലും ചില ഡോക്ടര്‍മാര്‍ ഇത് നടത്തിക്കൊടുക്കുന്നു. പെണ്‍കുട്ടികളെ പ്രസവിക്കുന്നതും വളര്‍ത്തുന്നതും അയല്പക്കത്തെ ചെടിക്ക് വെള്ളമൊഴിക്കുന്നതിന് തുല്യമാണ് എന്നാണ് പല സ്ത്രീകളുടെയും ഉറച്ചവിശ്വാസം. ”ആണ്കുട്ടിയാണെങ്കില് അവന് ലക്ഷങ്ങള്‍ കൊണ്ടുവരും, പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരും” എന്ന് സെമിനാറുകളില്‍ സ്ത്രീകള്‍ പ്രസംഗിക്കാറുണ്ട്.
പക്ഷേ വിദ്യാഭ്യാസം നേടിയ ഡോക്ടര്‍ ആയാലും അവള് സ്ത്രീധനവിമുക്തയാകുന്നില്ല. ഹരിയാന വിദ്യാഭ്യാസത്തില്‍ പുറകിലായതിനാലാണ് ഈ വിശ്വാസം പുലര്‍ത്തുന്നതെങ്കില്‍ ഭാരതത്തില്‍ ഏറ്റവും അധികം സാക്ഷരതയുള്ള കേരളത്തിലും പെണ്‍ഭ്രൂണഹത്യ വ്യാപകമാണ്. 2011 ലെ സെന്‍സസ് പ്രകാരം പെണ്‍കുട്ടികളുടെ അനുപാതം വളരെയധികം കുറഞ്ഞ ആറു ജില്ലകളിലാണ് ”ബേഠി ബച്ചാവോ, ബേഠി പഠാവോ” പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇത് വളരെയധികം സ്വാഗതാര്‍ഹമായ ഒരു ചുവടുവയ്പാണ്. മറ്റൊരു കാര്യം ഇന്ന് ഹിന്ദുകുടുംബങ്ങളില്‍ ”നാം രണ്ട് നമുക്ക് രണ്ട്” എന്ന മുദ്രാവാക്യം ഉയര്‍ത്തി കുട്ടികളുടെ എണ്ണം രണ്ടായി നിലനിര്‍ത്തുന്നുവെന്നതാണ്.
മുസ്ലിം കുടുംബങ്ങള്‍ ഇത് ബാധകമാക്കുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സെന്‍സസില്‍ മുസ്ലിം ജനവിഭാഗത്തിന്റെ വളര്‍ച്ചാനിരക്ക് ഭാരതജനസംഖ്യയുടെ 29 ശതമാനമായിരുന്നു.
നല്ല കത്തോലിക്കര്‍ മുയലുകളെ പോലെ വംശവര്‍ധന നടത്തിയിരുന്നു.
മാര്‍പാപ്പമാര്‍ പറഞ്ഞിരുന്നത് വലിയ കുടുംബങ്ങള്‍ ദൈവത്തിന്റെ വരദാനമാണ് എന്നായിരുന്നു. ഇത് തിരുത്തി ഇപ്പോഴത്തെ മാര്‍പാപ്പ മലക്കം മറിഞ്ഞിരിക്കുന്നു. കുട്ടികളുടെ എണ്ണക്കൂടുതലാണ് ദാരിദ്ര്യത്തിനു കാരണം എന്ന് ചിലര്‍ പറയാറുണ്ട്. സത്യത്തില്‍ സാമ്പത്തിക അനീതിയാണ് ദാരിദ്ര്യത്തിന് കാരണം.
കൃത്രിമ കുടുംബാസൂത്രണത്തിന് കത്തോലിക്കാസഭ എതിരാണ്. സ്വാഭാവികമായ കുടുംബാസൂത്രണമാണ് വേണ്ടത് എന്നൊക്കെയാണ് ഇപ്പോള്‍ മാര്‍പാപ്പ പറയുന്നത്. ഫലത്തില്‍ ഹൈന്ദവ ഭാരതത്തില്‍ ഹിന്ദുക്കള്‍ ”നാം രണ്ട് നമുക്ക് രണ്ട്” എന്ന് പ്രഖ്യാപിച്ച് കുട്ടികളുടെ അംഗസംഖ്യ കുറയ്ക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും അവര്‍ മതന്യൂനപക്ഷമായി മാറുകയാണ്. പക്ഷേ ഭരണഘടനയനുസരിച്ച് ന്യൂനപക്ഷപദവിക്ക് ഹിന്ദുസമൂഹത്തിന് അര്‍ഹതയില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭ്യമല്ല. രാജ്യത്തെ ജനസംഖ്യ ഈ നിലയില്‍ വളര്‍ന്നാല്‍ അരക്ഷിതാവസ്ഥയിലാകുന്നത് ഹിന്ദുസമൂഹമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: