‘വീട്ടിലേക്കുള്ള തിരിച്ചുവരല്‍.’ എത്ര സുന്ദരമായ ആശയം. ‘ഘര്‍വാപസി’ അങ്ങനെതന്നെ മലയാളഭാഷ സ്വീകരിച്ചുകഴിഞ്ഞു എന്നുതോന്നുന്നു. ആരൊക്കെ ഏതൊക്കെ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണോ മറ്റു മതസ്ഥരെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം വരുത്തിയത് അതേ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരെ പുനര്‍പരിവര്‍ത്തനം നടത്തുന്നതില്‍ (വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍) എന്താണ് തെറ്റ്?
ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളാണ് ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മതംമാറ്റപ്പെട്ടത്. അവരെ തിരികെ സ്വന്തം മതത്തിലേക്ക് കൊണ്ടുവരുന്നതിന് ആസൂത്രിതവും സംഘടിതവുമായ നടപടികള്‍ കൈക്കൊള്ളുന്നത് തടയുന്നതിന്റെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
അന്യമതസ്ഥനായ അയല്‍ക്കാരനെ സമീപിച്ച് അവന്റെ വിശ്വാസവും ആരാധനാക്രമവും ശരിയല്ലെന്നും അത് നരകത്തിലെത്തിക്കുമെന്നും തന്റെ മതത്തിലേക്കു വരുവാന്‍ ക്ഷണിക്കുന്നതും (അങ്ങനെ സ്വര്‍ഗം നേടാമെന്നും) ഒരുമതേതര രാഷ്ട്രത്തിനു യോജിക്കുന്നതല്ല. വിശക്കുന്നവനെ സമീപിച്ച് ”ഭക്ഷണം തരാം; പക്ഷേ തന്റെ മതത്തിലേക്ക് മാറണം” എന്നുപറയുന്നതുതന്നെ മതേതര സങ്കല്പ്പത്തിനു നിരക്കുന്നതല്ല. ഓഷോ രജനീഷ് അത്തരം മതപരിവര്‍ത്തന ശ്രമങ്ങളെ ‘അശ്ലീല’മായാണ് കാണുന്നത്.
നിങ്ങള്‍ ആരെ വേണമെങ്കിലും എന്തിനെ വേണമെങ്കിലും ആരാധിച്ചുകൊള്ളൂ: ആത്യന്തികമായി അത് എന്നില്‍ എത്തിച്ചേര്ന്നുകൊള്ളും എന്ന് ഒരു ഭഗവാന്. മറ്റൊരാള്‍ പറയുന്നത് ”ഒരേ ഒരു വഴിയേ ഉള്ളൂ” മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നാണ്. ഇത്തരം ആഹ്വാനങ്ങള്‍ നിരോധിക്കപ്പെടേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസത്തേയും ആരാധനാക്രമത്തെയും പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തുന്നത് തെറ്റല്ലേ? ഒരു വ്യക്തി പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണെന്നും അത് നരകത്തിലേക്കു നയിക്കുമെന്നും പറയുന്നതും പ്രചരിപ്പിക്കുന്നതും നിയമംമൂലം നിരോധിക്കേണ്ടതാണ്.
അധികാരം കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് മതപരിവര്‍ത്തന നിരോധനമായിരിക്കും എന്നു ഗാന്ധിജി പറഞ്ഞത് ഇതരമതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതുകൊണ്ടാണ്. അതിലും സത്യത്തിന്റെ അംശങ്ങള്‍ ഉള്ളതുകൊണ്ടാണ്.
ഭാരതത്തില്‍ മതംമാറ്റത്തിനു വിധേയരായവരൊക്കെ മതങ്ങളെയും ദൈവങ്ങളെയും ആരാധനാരീതികളെയും മറ്റും താരതമ്യ പഠനം നടത്തി തങ്ങളുടെ രീതികള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടും ഇതരരീതികളാണ് ശരിയെന്നും ധരിച്ചിട്ടാണോ? തീര്‍ച്ചയായും അല്ല. അതുകൊണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍; ഇസ്ലാമാക്കാന്‍ അവരുടെ ആളുകള്‍ സ്വീകരിച്ച തന്ത്രങ്ങളൊക്കെത്തന്നെ അല്‍പ്പം കൂടി മെച്ചപ്പെടുത്തിയോ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചോ വീടുവിട്ടിറങ്ങിപ്പോയവരെ തിരിയെക്കൊണ്ടുവരാനും സ്വീകരിക്കണം.
”യഹോവയല്ലാതെ മറ്റൊരു ദൈവം നിനക്കില്ല” എന്നും സ്വര്‍ഗത്തിലേക്ക് ഒരേയൊരു വഴി മാത്രമേ ഉള്ളൂ എന്നും ഒരു കൂട്ടര്‍ക്ക് ലക്ഷക്കണക്കിനാളുകളെ രംഗത്തിറക്കി നാടുനീളെ പ്രസംഗിച്ചു നടക്കാമെങ്കില്‍; ഒന്നല്ല, അനേകം വഴികള്‍ ഉണ്ടെന്നു പ്രസംഗിച്ചു നടക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും അവകാശമുണ്ടല്ലോ. എത്ര മനുഷ്യരുണ്ടോ അത്രയും വഴികളുമുണ്ട് എന്നതാണ് സത്യം. ഭൂരിപക്ഷമതത്തിന് മതപ്രചാരണം നടത്തുന്നതിനും അവര്‍ കണ്ടെത്തിയ സത്യത്തെ മറ്റുള്ളവരോടു പറയുന്നതിനും ഭരണഘടനാ വിലക്കൊന്നുമില്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: