ചീഞ്ഞ രാഷ്ട്രീയത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഈ നാട്ടില്‍,നേതാവ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ക്ക് കുടപിടിക്കുന്ന ഇവരെ വേണം തല്ലാന്‍… നാട് കത്തിയെരിയുമ്പോള്‍ നേതാവിനുറങ്ങാന് പായ വിരിക്കുന്ന ഇവന്മാരാണ് ഈ നാടിന്റെ ശാപം. ഈ നാടിനി എന്നു നന്നാവും ഈശ്വരാ, അങ്ങയുടെ ഈ സ്വന്തം നാട് ?
രതി ചന്ദ്രന് ശ്യാം
വിദേശ രാജ്യങ്ങളില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചുപോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നാടാണ് നമ്മുടേത്. എന്നാല്‍ അഴിമതി ആരോപണത്തില്‍പ്പെട്ട ഒരു നേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന ഹര്‍ത്താല്‍ പാലായിലെന്നല്ല കേരളത്തിലെ തന്നെ ആദ്യ സംഭവം. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഡിഎഫാണ് പാലാ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നിഷാദ് ബാലന്
അങ്ങനെ ലോകത്താദ്യമായി അഴിമതി ആരോപിക്കപെട്ടവനെ അനുകൂലിച്ചും ഹര്‍ത്താല്‍. അതും കേരളത്തില്‍. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിലേക്ക് ഒരു സീറ്റ് പങ്കാളിത്തം പോലും കേരളത്തില്‍ നിന്നും ലഭിച്ചില്ല എന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി.
വൈ. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: