പാലാ: കോടികളുടെ അഴിമതിക്കേസില്‍ ആരോപണവിധേയനായ കെ.എം. മാണിയെ സംരക്ഷിക്കാനും മാണിക്കനുകൂല സഹതാപം തരംഗം സൃഷ്ടിക്കാനുമായി യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാലാ നിവാസികള്‍ തള്ളി. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളാ കോണ്ഗ്രസ്സുകാര് തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും വാഹന ഗതാഗതമടക്കം സജീവമായിരുന്നു.
സാധാരണപ്പോലെ ഗതാഗതം ആരംഭിച്ചപ്പോള്‍തന്നെ യുഡിഎഫുകാര്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാട്ടുകാരോടൊപ്പം ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും തടസ്സപ്പെടുത്തിയ വാഹനഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസിയടക്കം വാഹനങ്ങള്‍ ഓടി.ബിജെപി പ്രവര്‍ത്തകര്‍ പാലായില്‍ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം കൊട്ടാരമറ്റം കവലയില്‍ നടന്ന യോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: