മുംബൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്. മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തെന്നാണ് പരീക്കര്‍ ആരോപിച്ചത്. എന്നാല്‍ അദ്ദേഹം ആരുടെയും പേരെടുത്ത് പറഞ്ഞില്ല. അവര്‍ ആരൊക്കെയാണെന്ന് പലര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയെ ആസ്പദമാക്കിയുള്ള ഹിന്ദി മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍, പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ട് ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ പാരീസില്‍ നടന്ന ആക്രമവും മുംബൈയിലെ 26/11 ആക്രമണവും തമ്മില്‍ താരതമ്യപ്പെടുത്തിയ പരീക്കര്‍ അവിടെയുള്ള മാധ്യമങ്ങള്‍ അക്രമികളുടെ മൃതദേഹങ്ങളോ രക്തമോ ടിവിയിലൂടെ കാണിച്ചില്ലെന്നും എന്നാല്‍ നമ്മള് എല്ലാം ലൈവായി കാണിക്കുന്നെന്നും പറഞ്ഞു. താന്‍ ഇക്കാര്യം കുറ്റമായി പറഞ്ഞതല്ലെന്നും നമുക്ക് ഇത് മനസിലാക്കാനുള്ള ബോധമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: