കാസര്‍കോഡ്: ദേശീയ ഗെയിംസിന് മുന്നോടിയായി നടക്കുന്ന ദീപ ശിഖാപ്രയാണത്തിന് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോഡ് ഗവണ്മെന്റ് കോളജില്‍ വോളിബോള്‍ താരം ടോം ജോസഫിന് ദീപ ശിഖ കൈമാറി മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തു.
എന്നാല്‍ ദീപ ശിഖാപ്രയാണത്തില് നിന്ന് പി.ടി ഉഷ വിട്ടുനിന്നു. ഔദ്യോഗികമായി ക്ഷണിക്കാത്തതാണ് പരിപാടിയില്‍ നിന്ന് ഉഷ വിട്ടുനില്‍ക്കാന്‍ കാരണമെന്നറിയുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: