തിരുവനന്തപുരം: പത്തുബാറുകള് തുറക്കാനുള്ള സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്.
സാമൂഹികതിന്മകളെ സഹായിക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്. ജനനന്മ മുന്‍നിര്‍ത്തി ഒട്ടേറെ വിധികള്‍ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതില്‍ ചിലത് ഏന്തു കൊണ്ടോ ജനതാല്പര്യവുമായി ഒത്തുപോകുന്നില്ലെന്ന് സുധീരന് പറഞ്ഞു.
ജനനന്മ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നയങ്ങള്‍ കൊണ്ടുവരുമ്പോള്‍ ചിലപ്പോഴെങ്കിലും ആ നയങ്ങള്‍ കോടതിവിധിയിലൂടെ ദുര്‍ബലമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് ദോഷം ചെയ്യും.
ജനങ്ങളുടെ രക്ഷകര്‍ ജനങ്ങള്‍ തന്നെയാണ് എന്ന സന്ദേശമാണു സുപ്രീം കോടതി വിധിയില്‍ പ്രതിഫലിക്കുന്നതെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: