ന്യൂദല്‍ഹി: സൗദി രാജാവ് അബ്ദുള്ള ബിന്‍ അസീസിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
ഏതാനം ദിവസങ്ങള്‍ക്കു മുമ്പ് സൗദി കിരീടവകാശി സല്മാന് രാജകുമാരനെ വിളിച്ച് അബ്ദുള്ള രാജാവിന്റെ ആരോഗ്യനിലയെ ചോദിച്ചറിഞ്ഞിരുന്നതായും അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണെന്നും മോദി കുറിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് റിയാദിലെ ആശുപത്രിയിലായിരുന്നു അബ്ദുള്ള രാജാവിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: