പള്ളിക്കത്തോട്: മാനവ് ഏകതാ മിഷന്റെ സ്ഥാപകനും, ആദ്ധ്യാത്മികാചാര്യനും ആയ ശ്രീ.എം നയിക്കുന്ന ‘പ്രത്യാശയുടെ പദയാത്ര’. പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ ആറായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ സഞ്ചരിച്ച് 2016-ല്‍ ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സമാപിക്കും. മനുഷ്യന്റെ ഏകത ദൗത്യം ഏറ്റെടുത്തുകൊണ്ടുള്ള ഈ പദയാത്ര ഫെബ്രുവരി 3ന് പള്ളിക്കത്തോട്ടില്‍ എത്തുന്നു. അന്ന് അരവിന്ദ വിദ്യാമന്ദിരത്തില്‍ വിശ്രമിക്കുന്ന ശ്രീ. എം, വൈകുന്നേരം പൊതുപരിപാടിയില്‍ പദയാത്രയുടെ സന്ദേശം നല്‍കുന്നതാണ്. 4ന് രാവിലെ പദയാത്ര ഭരണങ്ങാനത്തേക്ക് പുറപ്പെടും.
പദയാത്രക്ക് സമുചിതമായ സ്വീകരണം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗത സംഘം രൂപീകരിക്കുന്നതിനും വേണ്ടി 25ന് വൈകുന്നേരം 5 മണിക്ക് അരവിന്ദ വിദ്യാമന്ദിരത്തില്‍ യോഗം ചേരുന്നതാണെന്ന് അരവിന്ദാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: