അയോധ്യ: അയോധ്യയില്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടെ രാമജന്മഭൂമിയിലെ ശ്രീരാമ വിഗ്രഹം കണ്ടുതൊഴാന്‍ എത്തിയ ഭക്തരില്നിന്നുള്ള വരുമാനം 300 കോടി രൂപ. ഈ പണമത്രയും ചെന്നു ചേര്‍ന്നത് യുപി സര്‍ക്കാര്‍ ഖജനാവില്‍. പക്ഷേ, നിത്യവും ആയിരക്കണക്കിനു ഭക്തര്‍ എത്തിച്ചേരുന്ന അയോധ്യയില്‍ അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്.
1992-ലാണ് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് അവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മറ്റു നടപടികളിലും തല്‍സ്ഥിതി നിലനിര്‍ത്താന്‍ കോടതി വിധി വരികയായിരുന്നു. എന്നാല്‍ രാംലാലാ വിഗ്രഹം താല്‍ക്കാലിക ക്ഷേത്രത്തിലേക്കു മാറ്റുകയും അവിടെ നിത്യപൂജകളും മറ്റും നടക്കുകയുമാണ്.
ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം നടത്തുന്നതിനും തടസമില്ല. ഇങ്ങനെ നിത്യവും എത്തുന്ന ഭക്തര്് ക്ഷേത്ര പ്രവേശനത്തിനു നല്കുന്ന നിശ്ചിത ഫീസ് ഇനത്തിലാണ് 300 കോടി രൂപയുടെ വരുമാനം.
സംസ്ഥാന സര്‍ക്കാരില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പണം എന്തിനു വേണ്ടി ഉപായോഗിച്ചുവെന്നു വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി അയോധ്യ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരേ കേസിലെ ഇരു വിഭാഗവും സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ അതിനോടൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എച്ച്. എല്‍. ദത്തു ഉള്‍പ്പെട്ട ബഞ്ച് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: