തിരുനാവായ(മലപ്പുറം): ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ 260-ാം വാര്‍ഷികത്തില്‍ തിരുനാവായയില്‍ മാമാങ്ക മാഹോത്സവത്തിന് തുടക്കമായി.
മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും തിരുനാവായ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി മാമാങ്കത്തെ പുനരാവിഷ്ക്കരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് മാമാങ്ക മഹോത്സവം. ഇന്നലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നും അങ്കവാള്‍ പ്രയാണം ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തിരുനാവായയില്‍ എത്തിച്ചു.
നിലപാട് തറയില്‍ നടന്ന ചടങ്ങില്‍ തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് വെട്ടന് ശരീഫ് ഹാജി വാള് ഏറ്റുവാങ്ങി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ അബ്ദുറഹിമാന് രണ്ടത്താണി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തിരുനാവായ നിളാ മണപ്പുറത്താണ് വേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: