കൊച്ചി: സംസ്ഥാനത്ത് മതം മാറ്റം പ്രോത്സാഹിപ്പിക്കാന്‍ പിഎസ്സിയും. പിന്നാക്ക സംവരണ വ്യവസ്ഥകള്‍ പോലും മറികടന്ന് അനര്‍ഹര്‍ക്ക് സംവരണം നല്കുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ- മത നേതൃത്വത്തിന്റെ രഹസ്യ ധാരണയും കൂട്ടാണ്. സര്‍ക്കാരാകട്ടെ ഇക്കാര്യം ബോധ്യമായിട്ടും കണ്ടില്ലെന്നു നടിക്കുന്നു. സുക്ഷ്മ പരിശോധന വന്നാല്‍ ഉന്നതര്‍ക്കുപോലും ജോലി നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്.
വര്‍ഷങ്ങളായി കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നടക്കുന്ന ക്രമരഹിത പ്രവര്‍ത്തനം ഇങ്ങനെയാണ്. മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് (ഒബിസി) പിഎസ്സി വഴിയുള്ള ജോലിനിയമനത്തിന് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത് തഹസീല്‍ദാര്‍മാരായിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നിയമനങ്ങളില്‍ ജാതി സംവരാണനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ ക്രിസ്തുമതത്തിലേക്കു മതം മാറിയ ഹിന്ദുക്കള്‍ കൃത്രിമ മാര്‍ഗ്ഗത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ച് ജോലി കൈക്കലാക്കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഇതിനെത്തുടര്‍ന്ന് 1979-ല്‍ സര്‍ക്കാര്‍ പരിഹാര സംവിധാനമായി പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റു നല്‍കാനുള്ള അധികാരം ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ക്ക് നല്‍കുകയായിരുന്നു. തഹസില്‍ദാര്‍മാരുടെ പരിഗണനക്കു വരുന്ന അപേക്ഷകള്‍ ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ക്ക് അയക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
പക്ഷേ, മതംമാറിയവരെ സഹായിക്കുന്നതിനുവേണ്ടി ശക്തമായ സംഘടിത ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചുകൊണ്ട് 1996 ല്‍ പിഎസ്സി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ഇങ്ങനെയൊരു വിജ്ഞാപനമിറക്കാന്‍ അധികാരമില്ല. ഈ വിജ്ഞാപനത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മതംമാറിയ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് തഹസീല്‍ദാര്‍മാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകൊണ്ട് പിഎസ്സിയില് ജോലി നേടാം. ഇങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് പള്ളിയുടെ ശുപാര്‍ശയാണ് തഹസീല്‍ദാര്‍മാര്‍ ആധാരമാക്കുന്നത്.
ഇതോടെ ഹിന്ദുമതം മാറിപ്പോയ പിന്നാക്കക്കാര്‍ക്ക് ജോലിയില്‍ സംവരണാനുകൂല്യത്തിന് അര്‍ഹതയില്ലെങ്കിലും പിന്നാക്ക ജാതിക്കാരിലെ പട്ടികവര്‍ഗ്ഗക്കാരുടെ ചെലവില്‍ റാങ്കു ലിസ്റ്റുകളില്‍ കയറിപ്പറ്റി. പിഎസ്സിയെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടിത മതവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷകരെ ഇക്കാലമത്രയും പരിഗണിച്ചിരുന്നത്.
ഇപ്പോള്‍ പിഎസ്സി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരാള്‍ ഇങ്ങനെ 1996 ലെ സര്‍ക്കാരിനെ മറികടന്നുള്ള പിഎസ്സിയുടെ വിജ്ഞാപനത്തിന്റെ പിന്‍ബലത്തില്‍ നിയമിതനായ ആളാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരനെന്ന ആനുകൂല്യം അനുഭവിച്ചാണ് ഇദ്ദേഹം പിഎസ്സിയുടെ പരീക്ഷ കണ്ട്രോളര് വരെ എത്തിയതെന്ന് പരാതിയില്‍ വിശദീകരിക്കുന്നു. മലയരയ വിഭാഗത്തില്‍പ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ നിയമനം. എന്നാല്‍ ഇദ്ദേഹത്തിന്റെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യന്‍ സിഎസ്ഐ വിഭാഗമെന്നാണ്.
തൊടുപുഴക്കാരനായ ഇദ്ദേഹത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് തിരുവനന്തപുരം തഹസീല്‍ദാറാണ്. ഇദ്ദേഹത്തെ പിഎസ്സി സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള പിഎസ്സിയുടെ വിജ്ഞാപനം മൂലം സംസ്ഥാനത്ത് 1600 ല്‍ അധികം പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പട്ടികവര്‍ഗക്കാരുടെ ആനുകൂല്യങ്ങള്‍ കവരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പിഎസ്സി സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സാജു ജോര്‍ജ്ജിന്റെ കാര്യത്തില്‍ ഉയര്‍ന്ന പരാതികള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. അതോടെ അധികൃതര്‍ നിയമനക്കാര്യത്തില്‍ കാണിച്ചിരുന്ന ധൃതി കുറച്ചിട്ടുണ്ട്.
മതപരിവര്‍ത്തനം സര്‍ക്കാര്‍ ചെലവില്‍ പ്രോത്സാഹിപ്പിക്കുകയും സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്ന ഈ സംഭവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് രാധാകൃഷ്ണന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: