മുഹമ്മ: റേഷന്‍ കാര്‍ഡ് ഫോട്ടോയെടുപ്പ്; അറുപതു കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യമുയരുന്നു. ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെയും ക്യൂ നിന്ന് മടുത്തവരുടെ പൊതുപരാതികള്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലാണ്. പലവിധ രോഗങ്ങള്‍ മൂലം വലയുന്ന ഇവര്‍ക്ക് ഏറെനേരം ക്യൂ നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ഫോട്ടോയെടുപ്പ് ക്യാമ്പുകളില്‍ കൂടുതലായി എത്തുന്നത് സ്ത്രീകളാണ്. ഗൃഹനാഥയുടെ പേരിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ചില മതസംഘടനകള്‍ സ്ത്രീകളുടെ പേരിലേക്ക് കാര്‍ഡ് മാറ്റുന്നതിനെ എതിര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: