ഹരിപ്പാട്: ചെട്ടികുളങ്ങര ഭഗവതിക്ക് കരുവാറ്റ പാലാഴി കുടുംബം സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് അരങ്ങേറുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ദേവിസ്തുതികളുടെയും വായ്ക്കുരവകളുടെയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഇന്നലെ നടന്നു. കരുവാറ്റ പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണികുമാറും ചെട്ടികുളങ്ങര ദേവിക്ക് സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുത്തിയോട്ടത്തിനുള്ള പന്തലിന്റെ കാല് നാട്ടുകര്മ്മമാണ് നടന്നത്.
ഫെബ്രുവരി 17ന് ശിവരാത്രി നാളില്‍ വൈകിട്ട് ആറിനും 6.20നും മദ്ധ്യേ ദീപം തെളിച്ച് കുത്തിയോട്ടം അരങ്ങേറും. കുംഭഭരണി ദിവസം ആചാരപ്രകാരമുള്ള ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തി നേര്ച്ചകുട്ടികളെ ചൂരല്‍ മുറിഞ്ഞ് ഭഗവതിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടത്തിന് പരിസമാപ്തിയാകും. കരുവാറ്റ പാലാഴിയില്‍ ജഗദമ്മ സാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്തവണ കുത്തിയോട്ട വഴിപാട് ദേവിക്ക് സമര്‍പ്പിക്കുന്നത്.
ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ രമണികുമാര്‍, സെക്രട്ടറി എന്‍. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കാല്‍നാട്ടു കര്‍മ്മം നടന്നത്. പാലഴി കുടുംബത്തിന്റെ വിശാലമായ മുറ്റത്താണ് കുത്തിയോട്ടം നടക്കുന്നത്. എഴ് ദിനങ്ങള്‍ ഇവിടേക്ക് ഭക്തജനപ്രഭാഹമായിരിക്കും. പകല്‍ ഭാഗവതപാരായണം, ഭജന, രാത്രി ഏഴോടെയാണ് കുത്തിയോട്ട പൂജകള്‍ തുടങ്ങുന്നത്. കുത്തിയോട്ടം ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാം ഭക്ഷണം നല്കുവാനുള്ള വിശാലമായ പന്തലിന്റെ നിര്‍മ്മാണവും ആരംഭിച്ചു. ചെട്ടികുളങ്ങരയിലെ ഷൈല നന്ദിനി കുത്തിയോട്ട സമിതിയിലെ പ്രദീപ്, പ്രമോദ് എന്നിവരുടെ സംഘമാണ് ഇത്തവണ കുത്തിയോട്ടം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: