ചേര്‍ത്തല: ആര്‍എസ്എസ് നേതാവിനെ അക്രമിക്കാനെത്തിയതെന്ന് സംശയിക്കുന്ന ഗുണ്ടാസംഘം റിമാന്‍ഡില്‍. മുഹമ്മ മൂന്നാം വാര്‍ഡ് തോട്ടുങ്കല്‍ വീട്ടില്‍ സുനി (വിഷ്ണുലാല്‍-24), തണ്ണീര്‍മുക്കം നാലാം വാര്‍ഡ് വാരനാട് കട്ടച്ചിറ വീട്ടില്‍ നജീഷ് (പ്രന്‍സ്-25) എന്നിവരെയാണ് മുഹമ്മ എസ്ഐ ഇ. അജീബ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കായിപ്പുറം ജങ്ഷനില്‍ വടിവാളുമായി ബൈക്കില്‍ സഞ്ചരിച്ച ഇവരെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കായിപ്പുറത്തുള്ള ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനു പോകുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ സമീപത്തെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം കായിപ്പുറത്തെ ഒരു ആര്‍എസ്എസ് നേതാവിനെ വധിക്കാനാണ് ഇവര്‍ എത്തിയതെന്നാണ് രഹസ്യവിവരം. സമീപത്തെ പല സ്ഥലങ്ങളില്‍ നിന്നും ക്വട്ടേഷന്‍സംഘങ്ങള്‍ ഇവിടെയെത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യത്തിന് വേണ്ടി ആരോപിതനായ നേതാവിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഈ നേതാവിന്റെ പേര് ആദ്യം ഉന്നയിക്കപ്പെട്ടിരുന്നു. ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: