മുഹമ്മ: കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് 1558ന്റെ കീഴില്‍ കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക ഡിസ്പന്‍സറി. കീടബാധ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ യഥാസമയം നിര്‍ണയിച്ച് മതിയായ ചികിത്സകള്‍ നിര്‍ദേശിക്കുകയും ജൈവകീടനാശിനികള്‍ ലഭ്യമാക്കുകയാണ് ഡിസ്പന്‍സറിയുടെ ഉദ്ദേശം. വിരമിച്ച കാര്‍ഷിക ഉദ്യോഗസ്ഥരുടെയും പാരമ്പര്യ കര്‍ഷകരുടെയും സേവനം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ റിട്ട. കൃഷി അസിസ്റ്റന്റ് ജി. മണിയന്, ബുധന്‍, ശനി ദിവസങ്ങളില്‍ 11 മുതല്‍ 12 വരെ കര്ഷകന് ശുഭകേശന്, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 11 മുതല്‍ 12 വരെ ജി. ഉദയപ്പന്‍ കാര്‍ഷിക ഔഷധശാലയില്‍ കര്‍ഷകരുടെ സേവനത്തിനായി ഉണ്ടാകും. കൂടാതെ കാര്‍ഷികവിളകളുടെ ചികിത്സ തേടിയെത്തുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക വിദഗ്ധന്‍ ടി.എസ്. വിശ്വന് കര്‍ഷകരുടെ സേവനങ്ങള്‍ക്കായി ഔഷധശാലയില്‍ ഉണ്ടാകും.
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു ഡിസ്പന്‍സറിയില്‍ ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ പോലെ തന്നെ സസ്യങ്ങള്‍ക്കും അത്തരം സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഡിസ്പന്‍സറിയിലൂടെ ചെയ്യുന്നത്. രോഗചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍, പുകയില കഷായം, വേപ്പിന് കഷായം, വിവിധ ജൈവകീടനാശികള്, വിവിധ തരം ജൈവ ലായനികള്‍, കെണികള്‍, ജൈവ വളങ്ങള്‍ തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെടികള്‍ക്ക് തളിക്കാന്‍ കര്‍ഷകരുടെ ഉടന്‍ ഉപയോഗത്തിനുള്ള കുപ്പിമരുന്നുകളും ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: