ആലപ്പുഴ: നേതാജി സുബാഷ് ചന്ദ്രബോസിന്റെ 118-ാമത് ജന്മദിനം ജനുവരി 23ന് ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കുവാന്‍ ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഫോട്ടോ പ്രദര്‍ശനം, പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം, അഗതികള്‍ക്ക് അന്നദാനം തുടങ്ങിയവ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നേതാജി ജന്മദിനം ‘ദേശസ്നേഹദിന’മായി ആചരിക്കുന്നതിന്റെ ഭാഗമായി കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തില്‍ അന്നദാനവും അനുസ്മരണ യോഗവും നടക്കും. ജനുവരി 23ന് രാവിലെ 11ന് അനുസ്മരണ യോഗം കലവൂര്‍ എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: