ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് സുവര്‍ണജൂബിലി വര്‍ഷത്തില്‍ ദേശീയാംഗീകാരത്തോടടുക്കുന്നു. 2,256 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 1,612 ഉം പെണ്‍കുട്ടികളാണെന്നതും പ്രത്യേകതയാണ്. അമ്പത് സുവര്‍ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ അംഗീകാരത്തിനുള്ള തയാറെടുപ്പിലാണ് കോളേജ്. ജനുവരി 27, 28, 29 തീയതികളില്‍ ‘നാക്കി’ന്റെ വിദഗ്ധ പരിശോധനാ സമിതി വിലയിരുത്തലിനായി കോളേജ് സന്ദര്‍ശിക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷേക്ക് അഹമ്മദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കോളേജിന്റെ വളര്‍ച്ചയ്ക്കായി കൈകോര്ത്തവരെയും അഭ്യുദയകാംക്ഷികളെയും 27ന് വൈകിട്ട് 4.30ന് നേരില്‍ക്കണ്ട് സമിതി സംവാദം നടത്തും. പത്രസമ്മേളനത്തില്‍ ഡോ. സോമനാഥന്‍പിള്ള, ഡോ. വി. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: