ചെറിയനാട്: ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നെല്ക്കതിര് സമര്‍പ്പണ ഘോഷയാത്ര ഭക്തി സാന്ദ്രമായി. ദേശദേവന് അനുഗ്രഹിച്ച് കാര്‍ഷികഭൂമിയില്‍ നല്കിയ നൂറുമേനിവിളവിന്റെ ദേവഭാഗം ഭഗവാന് മുന്പില് സമര്‍പ്പിക്കുന്ന നിറപുത്തരിക്കു സമാനമായ ചടങ്ങാണിത്. ഉത്സവത്തിന്റെ രണ്ടാം നാളാണിതു സമര്‍പ്പിക്കുന്നത്.
ചെറിയനാട് പടിഞ്ഞാറ് കരിമ്പിന്‍കാവ് മൂര്‍ത്തീ ഭദ്രാ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര മാമ്പള്ളിപ്പടി, ചെറിയനാട് പടനിലം ക്ഷേത്ര മൈതാനം വഴി ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. കരകം, വാദ്യമേളങ്ങള്‍, മുത്തുക്കുട, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.
ക്ഷേത്ര പൂജാരി കമലാസനന് പാലുവിളയില്, കണ്‍വീനര്‍ മണിക്കുട്ടന്, പ്രസിഡന്റ് ശശികുമാര്‍, വൈസ് പ്രസിഡന്റ് രഘുനാഥ്, സെക്രട്ടറി ആനന്ദരാജന്‍, ഖജാന്‍ജി സുമേഷ് എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്രത്തിനു മുന്പില് ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചു. പ്രസിഡന്റ് മാധവന്‍കുട്ടി നായര്‍, സെക്രട്ടറി ആര്. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: