തൃശ്ശൂര്‍: ധനമന്ത്രി കെ.എം. മാണി പാര്‍ലമെന്ററി വ്യവസ്ഥയെ അപഹസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മന്ത്രിസ്ഥാനത്തിരിക്കാന്‍ മാണി അര്‍ഹനല്ല.
അഴിമതി വീരന്മാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിയെ മാത്രം കേന്ദ്രീകരിച്ചല്ല ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തേണ്ടത്. പങ്കു പറ്റിയ ബാക്കിയുള്ളവരെക്കുറിച്ചും അന്വേഷിക്കണം. മാണി വലിയൊരു പങ്ക് പറ്റിയിട്ടെണ്ടെന്നും പിണറായി വിജയന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: