ഇംഫാല്‍: മണിപ്പൂരിലെ പ്രത്യക സായുധ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 15 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഇറോം ശര്‍മിളയെ വിട്ടയ്ക്കാന്‍ ഇംഫാല്‍ ജില്ലാ കോടതി ഉത്തരവ്.
43കാരിയായ ശര്‍മിളക്കെതിരെ ചുമത്തിയ ആത്മഹത്യാ ശ്രമ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഇറോം ശര്‍മിള സമരം ചെയ്യുന്നതിന് കാരണമായ സായുധ സേനാ നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടില്ല.
2000 നവംബര്‍ മുതല്‍ ശര്‍മിള ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മണിപ്പൂരില്‍ നടപ്പാക്കിയ അഫ്സ്പ(ആര്‍മ്ഡ് ഫോര്‍സസ് സ്പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഇതിനുശേഷം അവര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്ത പൊലീസ് ഇക്കാലമത്രയും മൂക്കിലിട്ട ട്യൂബിലൂടെ ഭക്ഷണം നല്‍കുകയായിരുന്നു. ജയിലില്‍നിന്ന് ഇടക്കിടെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഭക്ഷണം നല്‍കാറുള്ളത്.
കഴിഞ്ഞ വര്‍ഷവും മണിപ്പൂരിലെ ഒരു കോടതി ഇറോം ശര്‍മിളയെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അവരെ മോചിപ്പിച്ചു. എന്നാല്‍, സമരത്തിനാധാരണമായ കരി നിയമം പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ശര്‍മിള വീണ്ടും നിരാഹാര സമരം ആരംഭിച്ചു. തുടര്‍ന്ന് വീണ്ടും ഇവരെ പോലീസ അറസ്റ്റ് ചെയ്തു. ആത്മഹത്യാശ്രമത്തിന് പുതിയ കേസുമെടുത്തു. വീണ്ടും അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇംഫാല്‍ കോടതി ശര്‍മിളയെ മോചിപ്പിച്ചിരുന്നു. ഇറോം ശര്‍മിളയുടെ സമരത്തെ ആത്മഹത്യാശ്രമമായി കാണാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
ഇതിനെ ചോദ്യം ചെയ്ത് ശര്‍മിള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് അനുകൂലമായ വിധി വന്നിരിക്കുന്നത്. ആത്മഹത്യാശ്രമം തടയാനുള്ള നിയമം പിന്‍വലിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്. നിയമ ഭേദഗതി വരാനിരിക്കെയാണ് കോടതിയുടെ ഈ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: