പത്തനംതിട്ട: യുഡിഎഫ് തന്നെ പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെയെന്ന് ആര്. ബാലകൃഷ്ണ പിള്ള. 28ന് തന്നെ യു.ഡി.എഫ് യോഗം ചേരുന്നതിന് മുമ്പ് തന്നെ പുറത്താക്കണം. എന്നാലേ ജനങ്ങള്‍ക്ക് മുന്നില്‍ ഇറങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗത്തിനും ബാലകൃഷ്ണ പിള്ള ശക്തമായ രീതിയില്‍ മറുപടി നല്കി. യുഡിഎഫ് എന്ന കൊമ്പുണ്ടാക്കിയത് താനാണ്. അത് മുറിക്കാനും തനിക്ക് അവകാശമുണ്ട്. തന്നെക്കാള്‍ പക്വത ഗണേഷിനുണ്ടെന്ന് പറയുന്നതില്‍ സന്തോഷം. രണ്ടാഴ്ച മുന്‍പ് ഇതേ പത്രം ഗണേഷിനെതിരെ എഴുതിയെന്നും പിള്ള പറഞ്ഞു.
കെ.എം മാണിക്ക് വേണമെങ്കില്‍ ബജറ്റ് അവതരിപ്പിക്കാം. പക്ഷേ അതിനുള്ള ധാര്മ്മികതയുണ്ടോയെന്ന് മാണി സ്വയം തീരുമാനിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. ബാര്‍ കോഴ വിവാദം വന്നതിന് ശേഷം ബാലകൃഷ്ണപിള്ള തന്നെ വന്നു കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് ബിജു രമേശ് പറയുന്നതിന് മുന്‍പ് തന്നെ താന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നുവെന്ന് ഇന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: