പാലക്കാട്: കൃഷി വകുപ്പിനു കിഴിലുള്ള വിത്ത് വികസന അേതാറിറ്റിയില വന്‍ അഴിമതി. ഗുണനിലവാരമില്ലാത്ത വിത്തുകള്‍ അനയ സംസ്ഥാനങ്ങളീല്‍ നിന്ന് വാങ്ങിയും ഉത്പാദനം പെരുപ്പിച്ച് കാണിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുത്തുമാണ് അഴിമതി. ഉന്നതതലത്തിലെ ഉദേ്യാഗസ്ഥരും ചില കര്‍ഷകരും ചേര്‍ന്നാണ് യഥാര്‍ത്ത കര്‍ഷകരെ വെട്ടിലാക്കുന്ന തട്ടിപ്പ് നടത്തുന്നത്.
വിത്ത് വികസന അതോറിറ്റിയിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അയിലൂരിലെ വി എഫ് സി കെക്ക് കീഴിലാണ് അഴിമതി നടത്തുന്നത്. ഒരു കൂട്ടം കര്‍ഷകര്‍ തമിഴ്നാട്ടില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ് വിത്ത് വാങ്ങി ഞങ്ങള്‍ കൃഷിയിടത്തില്‍ ഉത് പാദിച്ചതാണെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് വി എഫ് സി കെക്ക് കൈമാറുന്നത്.
ഇതിന് തൃശൂരിലെ വിത്ത് വികസന അതോറിറ്റിയും കൃഷിഭവനിലെ ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുകയാണെന്നും കര്‍ഷക കൂട്ടായ്മ കുറ്റപ്പെടുത്തി. 35 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഇത്തരം വിത്തുകള്‍ സമഗ്ര പച്ചക്കറി വികസനത്തിനായി കര്‍ഷകര്‍ക്കും സ്കൂള്‍ ക്ലബ്ബുകള്‍ വഴിയും നല്‍കുന്നതെന്നും കര്‍ഷക കൂട്ടായ്മ കുറ്റപ്പെടുത്തി. ഇത്തരം വിത്തുകള്‍ ഉപയോഗിക്കുന്നത് മൂലം പച്ചക്കറി വേണ്ടത്രെ വിളവും ലഭിക്കാതെ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.
വിത്ത് വികസന അതോറിറ്റിയുടെ ഇത്തരം നടപടിക്കെതിരെ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കും. പത്രസമ്മേളനത്തില്‍ എം ജെ ആന്റണി, പി വി രാജന്, എം രാജന്, ടി ടി തോമസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: