മരട്: മരട് നഗരസഭയിലെ റേഷന്കാര്ഡിനുവേണ്ടിയുള്ള ആദ്യ ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ വീട്ടമ്മമാരുടെ ബഹളവും സംഘര്‍ഷവും. നെട്ടൂരിലെ 224-ാം നമ്പര്‍ റേഷന്‍കടയിലെ അപേക്ഷകരുടെ ഫോട്ടോ എടുക്കല്‍ ക്യാമ്പാണ് നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ നടത്തിയത്.
രാവിലെ 7 മണിയോടുകൂടി തന്നെ അപേക്ഷകരുടെ ഫോട്ടോയെടുക്കാനായി നീണ്ട ക്യൂ തുടങ്ങി.
എട്ടുമണിയോടുകൂടി അഞ്ച് കരാര്‍ ജീവനക്കാര്‍ ആറ് കമ്പ്യൂട്ടറുകളുമായി എത്തി. കമ്പ്യൂട്ടറുകള്‍ ക്രമീകരിച്ച് കഴിഞ്ഞപ്പോള്‍ എട്ടരയുമായി. അപ്പോഴാണ് കരാര്‍ജീവനക്കാര്‍ അറിയുന്നത് പാസ്വേഡ് ഇല്ലാതെ കമ്പ്യൂട്ടറുകള്‍ തുറക്കാന്‍ കഴിയില്ല എന്ന്. പാസ്വേഡ് അറിയുന്നയാളെ എട്ടര മുതല്‍ ഫോണ്‍ ചെയ്തിട്ടും അയാള്‍ ഫോണെടുത്തില്ല.
അവസാനം പാസ്വേഡ് കിട്ടിയത് 10 മണിക്ക്. അപ്പോഴേക്കും കമ്പ്യൂട്ടറുകളും കേടായി. ക്യൂ നീണ്ടുനീണ്ട് ഓഡിറ്റോറിയത്തിന് പുറത്തേക്കായി. വെയിലേറ്റു തളര്‍ന്നു ക്ഷമ നശിച്ച വീട്ടമ്മമാര്‍ ബഹളംവെച്ചു. അത് സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.
11.30 ഓടെ കമ്പ്യൂട്ടര്‍ ടെക്നീഷ്യന്മാര് എത്തി കേടായ കമ്പ്യൂട്ടറുകള്‍ നന്നാക്കിയതിനുശേഷമാണ് ഫോട്ടോ എടുക്കല്‍ ആരംഭിച്ചത്. 1200 ഓളം അപേക്ഷകരാണ് ഫോട്ടോ എടുക്കാനായി എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: