കൊച്ചി:അയ്യമ്പുഴയിലെ ബ്ലോക്ക് 19ല്‍ പ്രവര്‍ത്തിക്കുന്ന പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടു. പാറമടക്കെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചശേഷമാണ് നിര്‍ത്താന്‍ ഉത്തരവിട്ടത്. പരിശോധനയില്‍ സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുന്നതായും മനസിലാക്കാനായി.
പരിശോധന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സബ്.കളക്ടറെ കണ്ട് പരാതി പറഞ്ഞത്. ഇടമലയാര്‍ പദ്ധതി കനാലില്‍ നിന്ന് 40 മീറ്റര്‍ മാത്രം അകലെയായി പാറപൊട്ടിക്കാനുള്ള വെടിമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തി.
ഇതിനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് അടിന്തരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയത്. പാറ ഉടമയോട് എല്ലാ രേഖകളുമായി ഈമാസം 27ന് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കാര്യാലയത്തില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: