നമ്മുടെ നാടിനെ ഈ അവസ്ഥയില്‍ എത്തിച്ചതില്‍ നമുക്ക് എല്ലാവര്ക്കും പങ്കുണ്ട്. ഓരോ തവണയും തെരഞ്ഞെടുപ്പില്‍ കഴിവുള്ള എത്രപേര്‍ സ്വതന്ത്രരായും മറ്റും മത്സരിക്കുന്നു. ഒരാളെയെങ്കിലും നമ്മള് തെരഞ്ഞെടുക്കാറുണ്ടോ?. ഇനിയും തെരഞ്ഞെടുപ്പ് വരും. ഈ കള്ളന്മാരെ തന്നെ നമ്മള് വീണ്ടും തെരഞ്ഞെടുക്കും. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ കൊടി നോക്കിയുള്ള വോട്ടു ചെയ്യല്‍ അവസാനിപ്പിക്കുന്നത് വരെ ഈ നാടിനു രക്ഷയില്ല.
ബേസില്‍ എബ്രഹാം
ബാര്‍കോഴക്കേസില്‍ തെളിവുകള്‍ ദിനംപ്രതിയെന്നോണം പുറത്തു വന്നിട്ടും സര്‍ക്കാരിന്റെ ദുരൂഹമായ നടപടികള്‍ കേസിന്റെ ഗതിയെ തന്നെ മാറ്റുമ്പോഴും പ്രതിപക്ഷം പുലര്‍ത്തുന്ന ഈ മൗനം ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്ന ഇന്നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങളെയും ലജ്ജിപ്പിക്കുന്നതും അപമാനിക്കുന്നതുമാണ്. ചാനലുകളിലെ രാത്രി ചര്‍ച്ചകളില്‍ വന്ന് നേതാക്കന്മാര് മാണി രാജിവെക്കണം മാണി രാജിവെക്കണം എന്ന് വഴിപാട് തീര്‍ക്കുന്നതല്ലാതെ എല്‍ഡിഎഫ് എന്ന സംവിധാനത്തിന് ഒരു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇവര്‍ അടിയന്തിരമായ ഈ അവസരത്തിലും ഭാവി സമര പരിപാടികളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി ഒരു യോഗം ചേരുന്നില്ല? ആരോപണത്തിനു മേല്‍ പാര്‍ട്ടിയുടെ സമീപനം എന്തെന്നു വ്യക്തമാക്കാന്‍ പിണറായി സഖാവൊരു പത്രസമ്മേളനം വിളിക്കുന്നില്ല? പ്രതിപക്ഷമേ, ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന നിങ്ങളുടെയീ നിലപാട് ജനം തിരിച്ചറിയും.
ജീവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: