ആലപ്പുഴ: കേരള സര്‍വകലാശാലയില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന വി. വിജയരാഘവക്കുറിപ്പിനെ 2012ല്‍ സസ്പെന്‍ഡ് ചെയ്ത സിന്‍ഡിക്കേറ്റിന്റെ നടപടി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം റദ്ദ് ചെയ്തു. ഇദ്ദേഹത്തിനെതിരെ കൈക്കൊണ്ട തീരുമാനങ്ങള്‍ നിയമവിരുദ്ധവും സാമാന്യനീതിയുടെ നഗ്നമായ നിഷേധവുമാണെന്ന് നിരീക്ഷിച്ച് നഷ്ടപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാനും ഗവര്‍ണര്‍ ഉത്തരവായി.
സര്‍വകലാശാലയുടെ ഐഎംകെ ഡയറക്ടര്‍ കാര്യവട്ടത്തുള്ള സിഎസ്എസ് ഓഫീസില്‍ നിന്നും ഫോണിലൂടെ ആവശ്യപ്പെട്ട് ടാബുലേഷന്‍ ഷീറ്റ് വരുത്തി ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് കൂട്ടിക്കൊടുത്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഡയറക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ അറിവോ, അനുമതിയോ ഇല്ലാതെ ടാബുലേഷന്‍ ഷീറ്റ് എത്തിച്ചുകൊടുത്തത് സെക്ഷന്‍ ഓഫീസര്‍ ആയിരുന്നെങ്കിലും നടപടിയെടുത്തത് ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കെതിരെ ആയിരുന്നു. കുത്തിയോട്ടത്തിലൂടെ ഏറെ പ്രശസ്തി നേടിയ കലാകാരനാണ് വിജയരാഘവക്കുറുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: