ആലപ്പുഴ: ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ബുധനൂര്‍ പഞ്ചായത്തിന് കീഴിലുള്ള പതിനാലാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ബേക്കറി ആരംഭിക്കുന്നു. തോപ്പില്‍ ചന്തയില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ബേക്കറി പ്രവര്‍ത്തിക്കുക. ബേക്കറിക്കായി നാല് മുറികളുള്ള ഇന്‍ഡസ്റ്റട്രിയല്‍ എസ്റ്റേറ്റിന്റെ പുനരുദ്ധാരണം നടക്കുകയാണ്. ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുത്ത 10പേരാണ് ബേക്കറിയില്‍ ജോലി ചെയ്യുക. വ്യവസായ വകുപ്പിന്റെ കീഴില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്കുന്നു.
ജൈവകൃഷിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുപയോഗിച്ച് കേരളത്തിന്റെ തനത് വിഭവങ്ങളാകും ബേക്കറിയിലൂടെ വിപണിയില്‍ എത്തുക. ചായ സത്കാരത്തിനും മറ്റുമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചു നല്‍കാനും ഇവര്‍ ലക്ഷ്യമിടുന്നു. സ്വയംതൊഴില്രംഗത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകരെ ഉത്പാദന വിപണമേഖലകളിലേക്കും എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നത്. സ്ത്രീകളില്‍ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശവും പദ്ധതിക്കുണ്ടണ്ട്. ആറു ലക്ഷത്തി ആയ്യായിരം രൂപയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടു ലക്ഷത്തി അയ്യായിരം രൂപാ ചെങ്ങന്നൂര്‍ ബ്ലോക്ക് പ്ലാന്‍ ഫണ്ടണ്ടില്‍ നിന്നുമാണ് ലഭിക്കുന്നത്. ബാക്കി തുക ബാങ്കില്‍ നിന്നു വായ്പയായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: