മാവേലിക്കര: വിനോദ് വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് നല്കിയ ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത് നീതിയുക്തവും മാതൃകാപരവുമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം വര്‍ഗീസ്, അഡ്വ. പ്രതാപ് ജി.പടിക്കല്‍ എന്നിവര്‍ പറഞ്ഞു. തെളിവുകള്‍ ഇല്ലാതാക്കിയാലും സാക്ഷികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചാലും നിയമവ്യവസ്ഥയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന വിധിയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് സാം വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: