മാവേലിക്കര: വിനോദ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച അഞ്ചു പ്രതികള്‍ക്കും ശിക്ഷാ വിധി കേട്ടിട്ടും യാതൊരു കൂസലുമില്ലായിരുന്നു. പ്രതികൂട്ടില്‍ നിന്നിരുന്ന പ്രതികളെ ജഡ്ജിയുടെ ചേംബറിനു മുന്‍പിലേക്ക് വിളിച്ചു വരുത്തിയാണ് ശിക്ഷ വിധിച്ചത്. ഇതിനു ശേഷം പുറത്തിറങ്ങിയ പ്രതികള്‍ ബന്ധുക്കളോടും സംഘടനാ പ്രവര്‍ത്തകരോടും സന്തോഷത്തോടെയാണ് ഇടപെട്ടത്. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് നേതാക്കളടക്കം നിരവധി പേര് കോടതിയില്‍ എത്തിയിരുന്നു. ഇവര്‍ പ്രതികളുമായി സംസാരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. എന്‍ഡിഎഫുകാര്‍ സംഘടിക്കുമെന്ന റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ മാവേലിക്കര സിഐ: ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു കോടതി പരിസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: