ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഗൗതംപുരിയില്‍ മൂന്നുനിലകെട്ടിടം തകര്‍ന്നുവീണു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
കുടുങ്ങിക്കിടക്കുന്നവരിയ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തനിവാരണസേനയും രംഗത്തുണ്ട്.
















