തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മാണി രാജിവയ്ക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് വിറ്റ് കാശാക്കുകയാണ് മാണി ചെയ്യുന്നത്. ആരോപണ വിധേയനായ മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുത്.
മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന ബാറുടമകളുടെ വെളിപ്പെടുത്തല്‍ ഭീമമായ കോഴപ്പണമാണ് ലഭി്ചിരിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്. മാണിക്കെതിരായ ആരോപണം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്.ബാലകൃഷ്ണ പിള്ളയും സ്ഥിരീകരിച്ചതാണ്.
ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: