ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക്കിസ്ഥാന് വീണ്ടും പ്രകോപനമുണ്ടാക്കുന്നു. യാതൊരു പ്രകോപനമില്ലാതെയാണ് പാക്ക് സോന വെടിയുതിര്‍ത്തത്. അര്‍ണിയയിലെ മൂന്ന് ബി.എസ്.എഫ് ഔട്ട്പോസ്റ്റുകള്‍ക്ക് നേരെയാണ് ബുധനാഴ്ച രാവിലെ പാകിസ്ഥാന് റേഞ്ചര്‍മാര്‍ വെടിയുതിര്‍ത്ത് തുടങ്ങിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ചെറു തോക്കുകളും യന്ത്രവത്കൃത ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചു. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കും വരെ ഇന്ത്യന്‍ വശത്ത് നിന്നും ആര്‍ക്കും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: