ആലപ്പുഴ: ദേശീയ ഗെയിംസിനു മുന്നോടിയായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ ജില്ലയില്‍ 545 കേന്ദ്രങ്ങളിലായി 4,24,000 പേര് പങ്കെടുത്തു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാവിലെ 10.30ന് കെ.സി. വേണുഗോപാല്‍ എംപിയും ജി. സുധാകരന് എംഎല്‍എയും ചേര്‍ന്ന് മെഗാറണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. ആറായിരം പേര് പങ്കെടുത്തു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ, എഡിഎം: റ്റി.ആര്. ആസാദ്, മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍, നടി ശരണ്യ മോഹന്‍, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, കലാ, കായിക സാംസ്കാരിക മേഖലകളിലെ പ്രശസ്തര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ എംഎല്‍എമാരും ജനപ്രതിനിധികളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
ആലപ്പുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 50,500 പേരും തുറവൂരില്‍ 6,000 പേരും അരൂരില്‍ 4,000 പേരും ചേര്‍ത്തലയില്‍ 50,000 പേരും പൂച്ചാക്കലില്‍ 10,000 പേരും മുഹമ്മയില്‍ 10,000 പേരും പങ്കെടുത്തു. മാരാരിക്കുളം-16,000 പേര്, അമ്പലപ്പുഴ-15,000, കുട്ടനാട്-30,000, എടത്വാ-10,000, ഹരിപ്പാട്-15,000, കായംകുളം-29,000, ചാരുംമൂട്-31,000, മാവേലിക്കര-42,000, മാന്നാര്‍-23,500, ചെങ്ങന്നൂര്‍-40,000, വള്ളികുന്നം-22,000, മുതുകുളം-20,000 എന്നിങ്ങനെ ആളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബുകളും സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും സര്‍വീസ്-സന്നദ്ധസംഘടനകളും വിവിധ സ്ഥാപനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കുചേര്‍ന്നു. ദേശീയ ഗെയിംസിനു വ്യാപക പ്രചാരം നല്‍കുകയും ഗെയിംസിനെകുറിച്ചു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് റണ്‍ കേരള റണ്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: