ധര്‍മ്മപുരി: ധര്‍മ്മപുരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് മരിച്ചു. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 നായിരുന്നു അപകടം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ധര്‍മ്മപുരിയിലെ പെന്നാഗരത്തില് നിന്ന് ഹൊഗനക്കലിലേക്ക് വരികയായിരുന്നു ബസ്. കൊടുംവളവില്‍ നിയന്ത്രണം വിട്ടാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. 50 അടിയിലേറെ താഴ്ചയിലേക്കാണ് ബസ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: