ന്യൂദല്‍ഹി: ഇന്ത്യയിലെ കടുവകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2011ല്‍ കടുവകളുടെ എണ്ണം 1,706 ആയിരുന്നെങ്കില്‍ 2014ലെ കണക്കുകള്‍ പ്രകാരം അത് 2,226 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നുവര്‍ഷം കൂടുമ്പോഴാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി കടുവകളുടെ സെന്‍സസ് എടുക്കുന്നത്. 2008ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,411 കടുവകളാണ് ഉണ്ടായിരുന്നത്. ആറ് ഭൂഭാഗങ്ങളായി തരംതിരിച്ചാണ് കടക്കെടുപ്പ് നടത്തുന്നത്.
അതേസമയം ലോകത്തിലെ കടുവകളുടെ ആകെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ്. ആഗോള തലത്തില്‍ കടുവകളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ ഇന്ത്യയില്‍ വര്‍ധനവുണ്ടാകുന്നത് ഒരു നല്ല സൂചനയാണെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: