കൊല്ലം: യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ആര് ബാലകൃഷ്ണ പിള്ള. ഇറങ്ങിപോകാന്‍ വൈകാരിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പുറത്താക്കിയാല്‍ സന്തോഷം.
അഴിമതിക്കെതിരെ പറഞ്ഞതിന് പുറത്താക്കിയാല്‍ ഏറെ സന്തോഷിക്കും. ഒറ്റക്കായാലും കൂട്ടുകൂടിയായാലും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ താന്‍ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നു.
തന്നെ പലതവണ മുന്നണി തോല്‍പ്പിച്ചെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. മുന്നാക്ക വികസന കമ്മിഷന് ചെയര്മാന് സ്ഥാനം ഉപേക്ഷിക്കാന്‍ മടിയില്ലെന്നും ബാലകൃഷ്!ണ പിള്ള പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ കണ്ടത് സെപ്റ്റംബര്‍ 28നാണ്. ഉമ്മന്‍ചാണ്ടിയെ കണ്ടത് എന്തിനെന്ന് പിന്നീട് വ്യക്തമാക്കും. ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കണം. യുഡിഎഫില്‍ നില്ക്കുന്നതിനേക്കാള് ശക്തനായിരിക്കും പുറത്തായാലെന്നും പിള്ള പറഞ്ഞു. വാളകം കേസ് സിബിഐക്ക് വിട്ട ഉമ്മന്‍ചാണ്ടി ബാര്‍ കോഴ കേസും സിബിഐക്കു വിടണമെന്നും ബാലകൃഷ്!ണ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: