ചോദ്യം ചെയ്യലിനായി ശശി തരൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍
ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചുവെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍. സുനന്ദ കൊല്ലപ്പെട്ട ദിവസത്തെ കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്. ഐപിഎല്‍ അടക്കമുള്ള കാര്യങ്ങളും ചോദിച്ചുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും ബി.എസ്.ബസി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: