കാഞ്ഞങ്ങാട്: ഒത്തുകളി രാഷ്ട്രീയത്തിലും ന്യൂനപക്ഷപ്രീണനത്തിലും മനംമടുത്ത് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു. ഇന്നലെ മാങ്ങാട് ജംഗ്ഷനില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജിഷാന്ത് (24)ന്റെ കൈ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു.
ഇന്നലെ രാത്രി 12മണിയോടെയാണ് അക്രമം നടന്നത്. മാങ്ങാട്ടുള്ള കുടുംബ തറവാട്ടില്‍ പുത്തരി ഉത്സവത്തില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്ന ജിഷാന്തിനുനേരെ മാങ്ങാട് ജംഗ്ഷനില്‍ വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മാങ്ങാട്ടെ മഹേഷ്, ഷാജി, വിനീഷ് ജയേഷ്, അക്ഷയ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിഷാന്ത് പറഞ്ഞു. ഇവര്‍ക്കെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായ ആസൂത്രിത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വരുന്നത്. കഴിഞ്ഞ ദിവസം പരവനടുക്കം ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ സംബന്ധിക്കവേ കപ്പണയടുക്കത്തെ അനില്‍, അനൂപ് എന്നിവരെ സിപിഎം മാരകായുധങ്ങളുമായി അക്രമിച്ചിരുന്നു. ഇതില്‍ അനില്‍ അടുത്തകാലത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ്. സിപിഎമ്മില്‍ നിന്ന് യുവാക്കളുടെ വന്‍ കൊഴിഞ്ഞുപോക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇത് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ അണികളുടെ കൊഴിഞ്ഞുപോക്കും വോട്ട് കുറവും സിപിഎം സമ്മേനങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയമായിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളിലെ ലോക്കല്‍ നേതാക്കന്മാരും അണികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ജില്ലാ നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയാഞ്ഞതും ചില സ്ഥലങ്ങളില്‍ വിഭാഗീയതക്കും കൊഴിഞ്ഞുപോക്കിനും കാരണമായിട്ടുണ്ട്.
ബിജെപിയെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്ന നിരവധി പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ജില്ലയില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി പറഞ്ഞു. അണികള്‍ ചിന്തിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നും ബിജെപി പറഞ്ഞു. പെരുമ്പളയില്‍ കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം നടത്തി കാര്‍ തകര്‍ക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: