കൊച്ചി: എറണാകുളം തിരുമലദേവസ്വം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റ് ഒരുവിഭാഗം തടസ്സപ്പെടുത്തി. ഗരുഡോത്സവത്തിന് രസീത് എഴുതുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതോടെ ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കേണ്ട കൊടിയേറ്റ് തടസ്സപ്പെട്ടു.
തുടര്‍ന്ന് ക്ഷേത്രം അധികാരികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസി: കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്ഷേത്രത്തില്‍ എത്തി. പിന്നീട് കണയന്നൂര്‍ താലൂക്ക് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ചനടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നത്തിന് പരിഹാരമായി.
വൈകിട്ട് 7.10ന് തന്ത്രി എസ്. ശ്രീനിവാസ വാദ്ധ്യാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങ് നടന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റ് ചടങ്ങ് ഒരുവിഭാഗം തടസ്സപ്പെടുത്തിയതില്‍ ക്ഷേത്രം മാനേജിങ് കമ്മറ്റി അധികാരികളായ പി. രംഗദാസപ്രഭു, കെ.ജെ. രാധാകൃഷ്ണകമ്മത്ത് എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: