പാലക്കാട്: റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിനായി നഗരത്തില്‍ എന്ന് ഗതാഗത നിയന്ത്രണം. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന കോഴിക്കോട്, മണ്ണാര്‍ക്കാട്, കോങ്ങാട്, ചെര്‍പ്പുളശ്ശേരി ബസുകള്‍ ഓവര്‍ ബ്രിഡ്ജ് കയറി ബി.ഒ.സി. റോഡ് – ചുണ്ണാമ്പുത്തറ വഴി പോവുകയും അതുവഴി തന്നെ വന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും ചെയ്യണം.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന ആലത്തൂര്‍, വടക്കഞ്ചേരി, കോട്ടായി ബസുകള്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി തിരിച്ചുപോകണം.
ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന മലമ്പുഴ, റെയില്‍വേ കോളനി ടൗണ്‍ ബസുകള്‍ ബി.ഒ.സി. റോഡ് – ചുണ്ണാമ്പുത്തറ വഴി പോകണം. ഒലവലേക്കാട് ഭാഗത്ത് നിന്നു വരുന്ന മലമ്പുഴ, റെയില്‍വേ കോളനി ടൗണ്‍ ബസുകള്‍ ശേഖരീപുരം വഴി ബൈപാസ് റോഡില്‍ പ്രവേശിച്ച് മണലി/കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകണം. ഒലവക്കോട് നിന്നു വരുന്ന വാഹനങ്ങള്‍ ശേഖരീപുരം വഴി ബൈപാസ് റോഡില്‍ പ്രവേശിച്ച് കല്‍മണ്ഡപം വഴി പോകണം. ചുണ്ണാമ്പുത്തറ ഭാഗത്ത് നിന്നു വിക്ടോറിയ കോളേജ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയം റോഡ് വഴി ശേഖരീപുരം – മണലി ബൈപാസില്‍ പ്രവേശിച്ച് മണലി/കല്‍മണ്ഡപം വഴി ടൗണില്‍ പ്രവേശിക്കണം.
മിഷന് സ്കൂള്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ എസ്.ബി.ഐ. ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലാട്ട്, സിവില്‍ സ്റ്റേഷന് വഴി ഐ.എം.എ. ജങ്ഷന് വഴി പോകണം. കൂട്ടയോട്ടം നടക്കുന്ന സമയം വിക്ടോറിയ കോളേജ് ഭാഗത്ത് നിന്നു കോര്‍ട്ട് റോഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: