പാലക്കാട്: ദേശീയ ഗെയിംസിന്റെ വരവ് വിളിച്ചോതി കേരളമൊന്നാകെ ഇന്നു രാവിലെ തെരുവുകളിലേക്കൊഴുകുമ്പോള് ഉല്‍സാഹത്തിമിര്‍പ്പോടെ പാലക്കാടും അതില്‍ ലയിച്ചുചേരും. റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിനായി 700 പോയിന്റുകളിലാണ് ജില്ലയിലെ ജനങ്ങള്‍ ഇന്നു രാവിലെ ഒത്തുചേരുക. പാലക്കാട് നഗരത്തില്‍ നടക്കുന്ന മെഗാ റണ്‍ ഗവ. മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി എ.പി അനില്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും.
കോട്ട മൈതാനത്താണ് സമാപനം. എം.ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍, നഗരസഭാ ചെയര്മാന് പി വി രാജേഷ്, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്, ജില്ലാ പോലിസ് മേധാവി മഞ്ജുനാഥ്, എ.ഡി.എം യു. നാരായണന്‍കുട്ടി, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, അഡീഷണല്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍, സംവിധായകനും നടനുമായ മധുപാല്‍, നടന് ഷാജു, നടി പാര്‍വതി നമ്പ്യാര്‍, കായികതാരങ്ങളായ അബ്ദുല്‍ ഹക്കീം, നൗഷാദ്, ധന്‍രാജ്, മുന്‍ രാജ്യാന്തര, ദേശീയ താരങ്ങളായ സി. ഹരിദാസ്, എസ്. മുരളി, ഇ.എസ്. ബിജിമോള്‍, സുരേഷ് ബാബു, ഡോളി കെ.ജോസഫ്, രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, മത, രാഷ്ട്രീയ നേതാക്കള്‍, സിനിമ, കായിക രംഗത്തുനിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാ-കായിക താരങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: