ഓയൂര്‍: അശാസ്ത്രീയമായ നികുതിവര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ വെളിനല്ലൂര്‍ പഞ്ചായത്താഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഫെഡറല്‍ ബാങ്കിന് സമീപത്ത് നിന്നാരംഭിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു.
ചടയമംഗലം മണ്ഡലം പ്രസിഡന്റ് എം.ആര്.സുരേഷ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധനത്തിന്റെ പേരില്‍ നികുതിഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സിപിഎം വെളിനല്ലൂര്‍ ഭരണസമിതി വെഞ്ചാമരം വീശുകയാണ്. ഇവരെ മടുത്ത കേരളജനത ബിജെപിയെ പിന്തുണക്കുകയായിരുന്നെന്ന് എം.ആര്.സുരേഷ് പറഞ്ഞു.
മണ്ഡലം ജനറല്‍ സെക്രട്ടറി കരിങ്ങന്നൂര്‍ മനോജ്, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു. ജി.ഗോപിനാഥന്‍പിള്ള, പി.എന്‍.രാജശേഖരന്, തമ്പി, അനില്‍കുമാര്‍, ദീപന്, ഹരിലാല്‍, രമേശ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: